Health

ചെറിയ തലവേദന വന്നാൽ പോലും ഇന്റർനെറ്റിൽ പരതാറുണ്ടോ? എന്നാൽ നിങ്ങൾക്ക് ഇഡിയറ്റ് സിൻഡ്രോം ആവാം

ചെറിയ തലവേദന വന്നാൽ പോലും ഇന്റർനെറ്റിൽ പരതി രോഗവും മരുന്നും തീരുമാനിച്ച് സ്വയം ചികിത്സിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. എപ്പോഴും ഇന്റർനെറ്റിനെ ആശ്രയിച്ച് സ്വയം ചികിത്സ ചെയ്യുന്നതിനെ ‘ദ ഇന്റർനെറ്റ് ഡെറൈവ്ഡ് ഇന്ഫർമേഷൻ ഒബ്സ്ട്രക്ടിങ് ട്രീറ്റ്മെന്റ് സിൻഡ്രോം’ അഥവാ ‘ഇഡിയറ്റ് സിൻഡ്രോം’ എന്നാണ് വിളിക്കുന്നത്. സ്വയം ചികിത്സ വലിയ അപകടങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്.

ഈ കാലഘട്ടത്തിൽ ഭൂരിഭാഗം ആളുകളും എന്തു കാര്യത്തിനും ആശ്രയിക്കുന്നത് ഇന്റർനെറ്റിനെയാണ്. അതിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം സത്യമാണെന്നും കരുതി ജീവിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഓണ്ലൈനിലൂടെ ലഭിക്കുന്ന ഇത്തരം മെഡിക്കൽ വിവരങ്ങളെ അമിതമായി ആശ്രയിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്കുന്നു.

  • ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കൊണ്ട് സ്വയം ചികിത്സ നടത്തുകയും, ചികിത്സകൾ തടയുകയും ചെയ്യുന്നതിനാണ് ഇത്തരത്തിൽ ഒരു സിന്ഡ്രമായി ഡോക്ടമാർ പറയുന്നത്.
  • വർങ്ങളായി പഠിച്ചു പരിശീലിച്ചും വന്ന ഡോക്ടർമാരുടെ സേവനങ്ങളെ ഉപേക്ഷിക്കുകയും ഇന്റർനെറ്റിനെ ആശ്രയിക്കുകയും ചെയ്യുന്നു.
  • ഇന്റർനെറ്റ് നോക്കി ചികിത്സ നടത്തുന്നവർ ചികിത്സ ആരംഭിക്കാൻ വൈകുന്നത് രോഗം കൂടുന്ന്തിന് കാരണമാകുന്നു.
  • രോഗം കുറഞ്ഞാലും ചികിത്സ തുടരേണ്ട സാഹചര്യങ്ങളിൽ ഇന്റർനെറ്റിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ മുടക്കുന്നു.
  • ഇന്റർനെറ്റ് നോക്കി രോഗം നിർണയിക്കുന്നത് മാനസിക സമ്മർദത്തിനിടയാക്കുന്നു. ചെറിയൊരു തലവേദനയുടെ ലക്ഷണങ്ങൾ ഇന്റർനെറ്റിൽ നോക്കുമ്പോൾ അത് അർബുദം വരെയാകാമെന്ന് ചിലപ്പോൾ ഇന്റർനെറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനത്തിലെത്തുന്നു
  • രോഗലക്ഷണങ്ങളെ കുറിച്ചും രോഗങ്ങളെ കുറിച്ചും ഭാഗികമായി അറിവു നേടുന്നത് അപകടകരമാണ്. അതിനാല് ഇന്റർനെറ്റ് ഉപയോഗിച്ച് ചികിത്സ നേടുന്നതിലൂടെ രോഗിയുടെ ജീവൻ അപകടത്തിലാകുന്നു. ഇതിനാൽ രോഗലക്ഷണങ്ങൾ ഇന്റർനെറ്റിൽ പരതാതെ പ്രഫഷണലായ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

Back to top button