Health

ക്ഷീണിച്ച കണ്ണുകള്‍ക്ക് എങ്ങനെ സംരക്ഷണം നല്‍കാം

കണ്‍തടത്തില്‍ കറുപ്പ് എങ്ങനെ മാറ്റം?

ജോലി, വിദ്യാഭ്യാസം, വിനോദം എന്നിങ്ങനെ പല കാരണങ്ങളാൽ നമ്മൾ മണിക്കൂറുകളോളം കമ്പ്യൂട്ടറും ഫോണുമെല്ലാം ഉപയോഗിക്കുന്നു. ഇത് കണ്ണുകളെ ഏറെ ബാധിക്കുന്നു. കണ്ണുകള്‍ക്ക് ക്ഷീണം തോന്നുകയും കണ്‍തടത്തില്‍ കറുപ്പ് വീഴുകയും ചെയ്യും. കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാനും സാധ്യതയുണ്ട്. കണ്ണുകളുടെ ആരോഗ്യവും പ്രസരിപ്പും എങ്ങനെ നിലനിർത്താൻ സാധിക്കും എന്ന് നമുക്ക് ഇവിടെ നോക്കാം.

പാൽ

കണ്ണുകളുടെ പ്രസരിപ്പിനും ആരോഗ്യത്തിനും പാൽ നല്ലതാണ്. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിന് ഈർപ്പം നൽകി ക്ഷീണമകറ്റാൻ സഹായിക്കുന്നു. ഒരു കോട്ടൺ തുണി പാലിൽ മുക്കി കണ്ണുകളിൽ വെച്ച് പത്തു മിനിറ്റ് വയ്ക്കാം. ഇത് കണ്ണുകളുടെ ക്ഷീണം മാറ്റുകയും കണ്‍തടത്തിലെ കറുപ്പ് നീക്കം ചെയ്യുകയും ചെയ്യും.

പനിനീർ

പനിനീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പനിനീരിൽ മുക്കി തണുപ്പിച്ച കോട്ടൺ തുണി കണ്ണുകളിൽ വെച്ചാൽ കണ്ണുകളുടെ ക്ഷീണം മാറുകയും കണ്ണുകള്‍ക്ക് തണുപ്പും സുഖവും ലഭിക്കുകയും ചെയ്യും.

കുക്കുമ്പർ

കുക്കുമ്പറയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കുക്കുമ്പർ കനം കുറച്ച് ചെറിയ കഷ്ണങ്ങളാക്കി പത്തു മിനിറ്റ് കണ്ണുകളിൽ വെച്ചാൽ കണ്ണുകളുടെ ക്ഷീണം മാറുകയും കണ്‍തടത്തിലെ കറുപ്പ് നീക്കം ചെയ്യുകയും ചെയ്യും.

How to protect tired eyes naturally?

Back to top button