പ്രധാനമന്ത്രി മോഡി ഇന്ന് കേരളത്തിൽ
മഹിളാ സമ്മേളനത്തിലും സ്വരാജ് റൗണ്ടിലെ റോഡ് ഷോയിലും മോദി പങ്കെടുക്കും
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ബിജെപി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഉച്ച കഴിഞ്ഞ് 2 മണിയോടെ തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻകാട് മൈതാനിയിൽ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികൾ. ജില്ലാ ജനറൽ ആശുപത്രി മുതൽ നായ്ക്കനാൽ വരെയാണു സ്വരാജ് റൗണ്ടിൽ റോഡ് ഷോ. ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരിലാണ് മഹിളാ സമ്മേളനം.പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് നരേന്ദ്രമോദി തൃശൂരിലെത്തുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘത്തിന് പുറമേ മൂവായിരത്തിലധികം പൊലീസുകാരെയാണ് നഗരത്തിലും പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലുമായി വിന്യസിപ്പിക്കുക. തൃശൂർ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തിലാണ്. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്ക്വാഡിന്റെ പരിശോധനയുണ്ട്.
PM Modi visit Kerala Today