പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ പഞ്ചായത്ത് അംഗത്തിന്‍റെ മുറ്റത്തേക്ക് പെരുമ്പാമ്പിനെ എറിഞ്ഞെന്ന് പരാതി
Python was thrown into panchayat member's yard in Chenneerkara
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി എറിഞ്ഞെന്ന് പരാതി.
നാട്ടിൽ ഇറങ്ങിയ പാമ്പിനെ പിടിച്ച ഒരു ഒരു സംഘം, പിടികൂടിയ പാമ്പിനെ ഏറ്റെടുക്കാന്‍ വനപാലകര്‍ എത്താന്‍ വൈകിയതോടെയാണ് ബിന്ദുവിന്റെ വീട്ടിലേക്ക് എറിഞ്ഞത്. പരാതിയെ തുടർന്ന് സംഭവത്തില്‍ ഇലവുംതിട്ട പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്തുനിന്നും പെരുമ്പാമ്പിനെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് പിടികൂടിയത്. പെരുമ്പാമ്പിനെ ചാക്കില്‍ക്കെട്ടി ഇവര്‍ വനപാലകര്‍ വരാന്‍ കാത്തിരുന്നു. അരമണിക്കൂറിനകം വനപാലകര്‍ വരുമെന്ന് പഞ്ചായത്തംഗം പറഞ്ഞെങ്കിലും വനപാലകര്‍ എത്താന്‍ വീണ്ടും വൈകിയതോടെ പ്രതിഷേധത്തിന്റെ ഭാഗമായി പാമ്പിനെ ചാക്കോടുകൂടി പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് എറിയുകയായിരുന്നു എന്ന് റിപോർട്ടുകൾ പറയുന്നു.
ഈ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ബിന്ദു ടി ചാക്കോ വീട്ടിലെത്തിയിരുന്നില്ല. സിപിഐഎം പ്രവര്‍ത്തകരാണ് തന്റെ വീട്ടിലേക്ക് രാഷ്ട്രീയവിരോധം കാരണം പാമ്പിനെ ഇട്ടതെന്നാണ് ബിന്ദുവിന്റെ ആരോപണം.
Python was thrown into panchayat member’s yard in Chenneerkara