Kerala
തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു

തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ആയിരുന്നു സംഭവം. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ രാജനെ പൊലീസ് പിടികൂടി. ഇയാൾക്കും പരിക്കേറ്റു. രാജനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻവിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിൻ്റെ മകൻ കൈക്കലാക്കിയത്തിലുള്ള മുൻവിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.