
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം. ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും വ്യാഴം, വെള്ളി ദിവസങ്ങളിൽ താൽക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ശംഖുംമുഖം – എയർപോർട്ട് ഭാഗത്തും പുത്തരിക്കണ്ടം -കിഴക്കേകോട്ട ഭാഗത്തുമുള്ള രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും ലേസർ ബീം ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
നഗരത്തിൽ വെള്ളി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഡൊമസ്റ്റിക് എയർപോർട്ട് – ശംഖുമുഖം -ആൾസെയിന്റ്സ് – ചാക്ക – പേട്ട – പള്ളിമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി – ആശാൻ സ്ക്വയർ- രക്തസാക്ഷി മണ്ഡപം- വി ജെ ടി- മെയിൻഗേറ്റ്- സ്റ്റാച്യു- പുളിമൂട് – ആയുർവേദ കോളേജ്- ഓവർ ബ്രിഡ്ജ്- മേലെ പഴവങ്ങാടി- പവർഹൗസ് ജംഗ്ഷൻ- ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.ശംഖുംമുഖം – ഡൊമസ്റ്റിക് എയർ പോർട്ട് -വലിയതുറ – പൊന്നറപ്പാലം -കല്ലുംമ്മൂട് – അനന്തപുരി ഹോസ്പിറ്റൽ – ഈഞ്ചയ്ക്കൽ- മിത്രാനന്ദപുരം – എസ് പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് – തകരപ്പറമ്പ് മേൽപ്പാലം – പവർഹൗസ് ജംഗ്ക്ഷൻ വരെയുളള റോഡിലും ചാക്ക- അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണെന്ന് അധികൃതർ അറിയിച്ചു.വിവിഐപി റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തും. രാവിലെ 10 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 1 വരെയും ഗതാഗതം വഴിതിരിച്ചുവിടും.ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്നും ശംഖുമുഖം വഴി പോകുന്ന വാഹനങ്ങൾ വലിയതുറ പൊന്നറ പാലം കല്ല് മൂട് ഭാഗം വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളിൽ നിന്നും ആൾസെയിന്റ്സ് വഴി പോകുന്ന വാഹനങ്ങൾ മാധവപുരം, വെൺപാലവട്ടം വഴിയും പോകണം.കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങൾ വെൺപാലവട്ടം -കുമാരപുരം- പട്ടം -കവടിയാർ വഴി പോകേണ്ടതാണ്.
പിഎംജി ഭാഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങൾ എൽഎംഎസ് – പബ്ലിക് ലൈബ്രറി – പഞ്ചാപുര വഴിയും വെള്ളയമ്പലം ഭാഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങൾ വഴുതയ്ക്കാട് – വിമൻസ് കോളേജ് – തൈക്കാട് വഴിയും പോകേണ്ടതാണ്.തമ്പാനൂർ ഭാഗത്ത് നിന്നും ഓവർബ്രിഡ്ജ് വഴി കിഴക്കേകോട്ട പോകേണ്ട വാഹനങ്ങൽ ചൂരയ്ക്കാട്ട് പാളയം- കിള്ളിപാലം – അട്ടക്കുളങ്ങര വഴി പോകേണ്ടതാണ്. അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിഴക്കേകോട്ട വഴി പോകുന്ന വാഹനങ്ങൾ കിള്ളിപ്പാലം വഴിയോ ഈഞ്ചയ്ക്കൽ വഴിയോ പോകേണ്ടതാണ്.






