
പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന ജനുവരി 12 ന് പന്തളം നഗരസഭ പരിധിയില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവാഭരണ ഘോഷയാത്രയുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിനും തീര്‍ത്ഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാര്‍ത്ഥവും വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.






