IndiaNews

പഴയ സാമ്പാര്‍ വിളമ്പിയതിന് ഭര്‍ത്താവ് വഴക്കുപറഞ്ഞു.. 27കാരി ജീവനൊടുക്കി..

മൂന്നുദിവസം പഴക്കമുള്ള സാമ്പാര്‍ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് യുവതി കളനാശിനി കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരുവില്‍ താമസിക്കുന്ന രംഗസ്വാമിയുടെ ഭാര്യ കാവ്യ(27)യാണ് കളനാശിനി കഴിച്ച് ജീവനൊടുക്കിയത്.ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. നാല് വയസുള്ള മകനുമുണ്ട്. വ്യാഴാഴ്ചയാണ് വീട്ടില്‍ വിളമ്പിയ സാമ്പാറിനെച്ചൊല്ലി കാവ്യയും ഭര്‍ത്താവ് രംഗസ്വാമിയും തമ്മില്‍ വഴക്കുണ്ടായത്.മൂന്നുദിവസം മുന്‍പ് പാകംചെയ്ത സാമ്പാര്‍ ഭക്ഷണത്തിനൊപ്പം വിളമ്പിയതാണ് രംഗസ്വാമിയെ പ്രകോപിപ്പിച്ചത്. ഇതേത്തുടര്‍ന്ന് രംഗസ്വാമി കാവ്യയോട് ദേഷ്യപ്പെട്ടെന്നും മര്‍ദിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഇതിനുപിന്നാലെയാണ് കാവ്യ വീട്ടില്‍ കാര്‍ഷികാവശ്യത്തിനായി സൂക്ഷിച്ചിരുന്ന കളനാശിനി കഴിച്ചത്.

കളനാശിനി കഴിച്ച കാവ്യയ്ക്ക് ഛര്‍ദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്. അവശയായ യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button