KeralaNews

അടിയന്തര ചികിത്സ മാത്രം; 13 മുതല്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്..

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. പതിമൂന്നാം തീയതി മുതല്‍ അധ്യാപനം നിര്‍ത്തിവയ്ക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംസിടിഎ അറിയിച്ചു. അതിന് അടുത്ത ആഴ്ച മുതല്‍ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികിത്സകളും നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.

ഒപി ബഹിഷ്‌കരണം, അടിയന്തരസേവനം ഒഴികെയുള്ള ചികിത്സനിര്‍ത്തിവയ്ക്കുന്നതുള്‍പ്പടെയുള്ള സമരങ്ങള്‍ ചെയ്തിട്ടും ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം.ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷാമബത്ത കുടിശ്ശിക നല്‍കുക, താത്കാലിക കൂട്ടസ്ഥലം മാറ്റം ഒഴിവാക്കുക, കൂടുതല്‍ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button