ജർമൻ ആഡംബരകാർ നിർമാതാവായ ഔഡി ഇലക്ട്രിക് എസ്യുവി മോഡലുകളായ ഇ-ട്രോൺ, ഇ-ട്രോൺ സ്പോർട്ട് ബാക് എന്നിവയുടെ ബുക്കിങ് ആരംഭിച്ചു.
408 എച്ച്പിയും 664 എൻഎം ടോർക്കും നൽകുന്ന ഇരട്ട മോട്ടോറുകൾ ഉള്ള ഈ മോഡലുകളിൽ 400 km മുകളിൽ ഒറ്റ ചാർജിൽ ഓടാൻ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രോഗ്രസീവ് സ്റ്റിയറിങ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, 4 സോൺ എയർ കണ്ടീഷണർ, എൽഇഡി ഹെഡ് ലാമ്പുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.
100 കിലോമീറ്റർ വേഗം 5.7 സെക്കൻഡിൽ കൈവരിക്കാൻ ശേഷിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. അഞ്ചുലക്ഷം രൂപ നൽകി കമ്പനിയുടെ www.audi.in എന്ന വെബ്സൈറ്റിലോ ഡീലർമാർ വഴിയോ ബുക്കുചെയ്യാൻ സാധിക്കും.
Audi e-tron Booking Started.