AutoIndia

കെവൈസി (Know Your Customer) നടപടികൾ പൂർത്തിയാക്കാത്ത ഫാസ്ടാഗുകള്‍ ജനുവരി 31-ന് ശേഷം ഡീ ആക്ടിവേറ്റ് ചെയ്യും

FASTags with inadequate KYC to be deactivated after January 31, 2024

കെവൈസി (Know Your Customer) നടപടികൾ പൂർത്തിയാക്കാത്ത ഫാസ്ടാഗുകള്‍ ജനുവരി 31-ന് ശേഷം ബാങ്കുകള്‍ റദ്ദാക്കുകയോ നിര്‍ജീവമാക്കുകയോ ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇലക്ട്രോണിക്‌സ് ടോള്‍ കളക്ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ടോള്‍ പ്ലാസകളില്‍ തടസ്സമില്ലാതെയുള്ള വാഹനനീക്കം ഉറപ്പുവരുത്തുന്നതിനും ഫാസ്ടാഗിന്റെ ദുരുപയോഗം തടയുന്നതിനുമായാണ് എന്‍എച്ച്എഐ ‘ഒരു വാഹനം ഒരു ഫാസ്ടാഗ്’ എന്ന സംവിധാനം സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒരു വാഹനത്തിൽ ഒന്നിലധികം ഫാസ്ടാഗുകള്‍ ബന്ധിപ്പിക്കുന്നതും തടയാന്‍ കഴിയും.

ആര്‍ബിഐ മാനദണ്ഡങ്ങള്‍ അനുസരിച്ച് കെവൈസി പുതുക്കിക്കൊണ്ട് ഉപഭോക്താക്കളെ അവരുടെ ഏറ്റവും പുതിയ ഫാസ്ടാഗിന്റെ നോ യുവര്‍ കസ്റ്റമര്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എന്‍എച്ച്എഐ പ്രോത്സാഹിപ്പിക്കുന്നു. ആവശ്യത്തിന് പണമുണ്ടെങ്കിലും കെവൈസി നടപടികൾ പൂർത്തിയാക്കാത്ത ഫാസ്ടാഗുകള്‍ 2024ജനുവരി 31ന് ശേഷം ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

FASTags with inadequate KYC to be deactivated after January 31, 2024

Related Articles

Back to top button