പത്തനംതിട്ട: പരുമലയിൽ മൊബൈൽ ടവറിന് തീപിടിച്ചു. പരുമല തിക്കപ്പുഴ ജംഗ്ഷന് കിഴക്കുവശത്തുള്ള കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ടവറിനാണ് ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെയാണ് തീപിടിച്ചത്. മൊബൈൽ ടവറിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കൺട്രോൾ റൂമിനുള്ളിൽ നിന്നാണ് തീ പടർന്നത്.
കെട്ടിടത്തിന് മുകളിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം ഫയർ ഫോഴ്‌സിനെ അറിയിച്ചത്. ഇലക്ട്രിക് ഷോട്ട് സർക്യൂട്ട് ആണ് തീപടരാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. വി ഐ, എയർടെൽ, ജിയോ തുടങ്ങി കമ്പനികളുടെ മൊബൈൽ സിഗ്നലുകൾ നൽകുന്ന ടവറിനാണ് തീപിടിച്ചത്. ഒപ്ടിക്കൽ ഫൈബർ കേബിളുകൾ ഉൾപ്പെടെ നിരവധി ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു. തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് നാല് യുണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്.
mobile tower caught fire in Parumala