Mobiles

സാംസങ് ഗ്യാലക്സി എഫ് 22 ഇന്ത്യൻ വിപണിയിൽ

Samsung Galaxy F22 Specifications

സാംസങിന്റെ ബജറ്റ് ഫോണായ സാംസങ് ഗ്യാലക്സി എഫ് 22 ഇന്ത്യന്‍ വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. ആകർഷകമായ ക്യാമറ, 6.4 ഇഞ്ച് അമോ എൽഇഡി ഡിസ്പ്ലേ, 6,000 എംഎഎച് വരുന്ന ബാറ്ററി എന്നിവയോട് കൂടിയ സാംസങ് ഗ്യാലക്സി എഫ് 22ന്റെ അടിസ്ഥാന വില 12,499 രൂപയാണ്.

രണ്ടു വേരിയന്റുകളായി എത്തുന്ന ഗ്യാലക്സി എഫ് 22 ന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജും നൽകുന്ന വേരിയന്റിന് 12,499 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 14,499 രൂപയുമാണ് വില. ഡെനിം ബ്ലാക്ക്, ഡെനിം ബ്ലൂ എന്നീ കളറുകളിലാണ് ഗ്യാലക്സി എഫ് 22 ലഭ്യമാകുക.

6.4 ഇഞ്ച് സൂപ്പര്‍ അമോ എല്‍ഇഡി ഡിസ്പ്ലെയാണ് സാംസങ് ഗ്യാലക്സി എഫ് 22 യിൽ ഉള്ളത്. എച്ച്.ഡി പ്ലസ് ദൃശ്യമികവ് നൽകുന്ന ഡിസ്പ്ലെയിക്ക് 90 ഹേര്‍ട്സ് ആണ് റിഫ്രഷ് റേറ്റ്.

മീഡിയടെക് ഹീലിയോ ജി80 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ ക്വാഡ് (നാല്) ക്യാമറയാണ് വരുന്നത്. പ്രധാന ക്യാമറ 48 മെഗാ പിക്സലാണ് (എം.പി) കൂടെ എട്ട് എം.പി അള്‍ട്ര വൈഡ്, രണ്ട് എം.പി ഡെപ്ത് സെന്‍സര്‍, രണ്ട് എം.പി മൈക്രൊ ഷൂട്ടര്‍ എന്നിവ നൽകിയിരിക്കുന്നു. സെൽഫികൾക്കായി 13എംപിയുടെ ക്യാമറയാണ് നൽകിയിരിക്കുന്നത്.

6,000 എം.എ.എച്ചിന്റെ ബാറ്ററി കപ്പാസിറ്റി ഉള്ള ഫോണിന് 15 വാട്ട് ഫാസ്റ്റ് ചാർജിങ് നല്‍കിയിരിക്കുന്നു. 3.5 എംഎം ഹെഡ്‍ഫോൺ ജാക്കും, ടൈപ്പ്-സി ചാർജിങ് പോർട്ടുമാണ് ഫോണിൽ നല്കിയിരിക്കുന്നത്.

Samsung Galaxy F22 Specifications

  • Display: 6.40-inch (720×1600)
  • Processor: MediaTek Helio G80
  • Front Camera: 13MP
  • Rear Camera: 48MP + 8MP + 2MP + 2MP
  • RAM: 4/6GB
  • Storage: 64/128GB
  • Battery Capacity: 6000mAh
  • OS: Android 11

Related Articles

Back to top button