ഗുഗിള്‍ പിക്സല്‍ 7എ സ്മാർട്ട് ഫോൺ 11ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 10ന് നടക്കുന്ന ഗൂഗിള്‍ ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ കമ്പനി പുതിയ പിക്സല്‍ ഫോണുകള്‍ അവതരിപ്പിക്കാനിരിക്കെയാണ് തൊട്ടടുത്ത ദിവസം തന്നെ അടുത്ത പിക്സല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കുമെന്ന് ഗുഗിള്‍ ഇന്ത്യ അറിയിച്ചത്.
ഗുഗിളിന്റെ തന്നെ Tensor G2 ചിപ്പ് സെറ്റും 10.1മെഗാപിക്സല്‍ എഐ ക്യാമറയുമുള്‍പ്പെടെയുള്ളവയാണ് പിക്സല്‍ 7 എയില്‍ പ്രതീക്ഷിക്കുന്നത്.
ഗുഗിളിന്റെ ആദ്യത്തെ ഫോള്‍ഡിങ് ഫോണായ പിക്സല്‍ ഫോള്‍ഡ് ഉള്‍പ്പെടെ പിക്സല്‍ 7 ശ്രേണിയിലെ മറ്റു ഫോണുകളും കമ്പനി 10ന് അവതരിപ്പിക്കും
ഇന്ത്യയില്‍ പിക്‌സല്‍ 7എ സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയാണ് വില്‍പ്പന നടത്തുക. ഫോണിന്റെ വില സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും നിലവില്‍ പ്രതീക്ഷിക്കാവുന്ന നിരക്ക് 50,000 രൂപയില്‍ താഴെയാണ്. പിക്‌സല്‍ 6എ സ്മാര്‍ട്ട്‌ഫോണ്‍ 43,999 രൂപയ്ക്കാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നത്.
Google Pixel 7a India launch on May 11