Mobiles

സാംസങ് ഗാലക്സി S23 ഫെബ്രുവരിയിൽ എത്തും

Samsung Galaxy S23

എല്ലാ വർഷവും സാംസങ്ങ് മൊബൈൽ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഫോണുകളിൽ ഒന്നാണ് ഗാലക്സി എസ് സീരീസ് 23 (Galaxy S23 ). കൊറിയയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഫെബ്രുവരിയിൽ S23 പുറത്തിറങ്ങും എന്നാണ് പറയുന്നത്. ഫെബ്രുവരിയിൽ സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ചടങ്ങിൽ വച്ചായിരിക്കും പുതിയ എസ് തലമുറ ഫോണുകൾ അവതരിപ്പിക്കുന്നത്. എല്ലാ വർഷവും ആദ്യം സാംസങ്ങ് പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാറുണ്ട്.

ഗാലക്സി S23 സ്പെസിഫിക്കേഷൻ

പുതിയ ഗാലക്സി S23 സീരിസിലെ അൾട്രാ എന്ന വേരിയൻറിൽ മൊബൈൽ ഡിവൈസുകൾക്കുള്ള ക്വാൽകോം ചിപ്‌സെറ്റായ സ്നാപ്ഡ്രാഗൺ 8GEN2 SoC ആയിരിക്കും ഉണ്ടാവുക. 1440 x 3200 പിക്സൽ റെസല്യൂഷനുള്ള 6.9 ഇഞ്ച് (17.52 സെന്റീമീറ്റർ) ഡിസ്പ്ലേയിൽ ഈ മൊബൈൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ്ങിൻ്റെ Z ഫോൾഡ് 4 എന്ന 5G സ്മാർട്ട് ഫോണുകളിലേതിന് സമാനമായ ക്യാമറ രൂപകൽപ്പനയുമായി എത്തുന്ന ഈ സ്മാർട്ട് ഫോണുകൾക്ക് അവയിൽ 200 മെഗാപിക്സൽ പ്രധാന ക്യാമറ (ISOCELL HPI സെൻസർ) ആയിരിക്കും ഉണ്ടാവുക. അതോടൊപ്പം 12MP അൾട്രാ വൈഡ് സെൻസർ,10MP ടെലിഫോട്ടോ സെൻസർ എന്നിവയും ക്യാമറ മൊഡ്യൂളിൽ ഉണ്ടാകും. കൂടാതെ, മുൻവശത്ത്, സെൽഫികൾ ക്ലിക്കുചെയ്യുന്നതിനും വീഡിയോ കോളുകൾ ചെയ്യുന്നതിനുമായി 40 എംപി ക്യാമറയാണ് ഫോണിനുള്ളത്.

ഗാലക്സി S23 യുടെ അടിസ്ഥാന മോഡലിൽ 8GB പ്രധാന മെമ്മറിയും ( RAM), S23 അൾട്രാ മോഡലിൽ 12GB RAM ഉം ആണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 13 അധിഷ്ഠിതമായി പ്രവർത്തിക്കുമെന്ന് കരുതുന്ന ഗാലക്സി S23 സീരിസിലെ സ്മാർട്ട് ഫോണുകളിൽ 2200 നിറ്റ്സ് (nits) ലൂമിനൻസ് പ്രദാനം ചെയ്യുന്ന സൂപ്പർ അമോലെഡ് (Super Amoled) ഡിസ്പ്ലേയാണ് പ്രതീക്ഷിക്കുന്നത്.

Samsung Galaxy S23-ലെ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ Wi-Fi 802.11, b/g/n, മൊബൈൽ ഹോട്ട്‌സ്‌പോട്ട്, ബ്ലൂടൂത്ത്-v5.0, 5G, 4G, 3G, 2G. കൂടാതെ, സെൻസറുകളിൽ ആക്സിലറോമീറ്റർ, ഗൈറോ, പ്രോക്സിമിറ്റി, കോമ്പസ്, ബാരോമീറ്റർ എന്നിവയും പ്രതീക്ഷിക്കുന്നത്.

Samsung Galaxy S23 സ്മാർട്ട്‌ഫോൺ കോസ്മിക് ഗ്രേ, ക്ലൗഡ് ബ്ലൂ, ക്ലൗഡ് പിങ്ക് കളർ ഓപ്ഷനുകളിൽ പ്രതീക്ഷിക്കുന്നത്.

Samsung Galaxy S23 launch date in India

Related Articles

Back to top button