ഹണി റോസിന്റെ ക്രിസ്മസ് മേക്കോവര്‍ ചിത്രങ്ങൾ ആരാധകര്‍ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ചുവന്ന നിറത്തിലുളള ഒരു സൈഡിലുളള ഫുള്‍ സ്ലീവില്‍ ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്തിരിക്കുന്ന വണ്‍ സ്ലീവ് ഗൗണാണ് അവര്‍ ധരിച്ചിരുന്നത്.
വണ്‍ സൈഡ് ഫ്രന്റ് സ്ലിറ്റും സ്വീക്വന്‍സും ഉള്ള ഗൗണില്‍ അവര്‍ അതിസുന്ദരിയാരിക്കുന്നു. ക്രിസ്മസ് പാര്‍ട്ടിയില്‍ തിളങ്ങാന്‍ പറ്റിയ തകര്‍പ്പന്‍ ഔട്ട്ഫിറ്റാണ് ഖയാല്‍ ബൈ മിസ്‌റിന്‍ ഹണിയ്ക്കായി ഒരുക്കിയിരിക്കുന്നത്.
ക്രിസ്മസ് ചിത്രത്തിന് കമന്റുകളുമായി നിരവധി ആരാധകരും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ശ്രേഷ്ഠ മേക്കപ്പാണ് ഹണിയെ അണിയിച്ചൊരുക്കിയത്. ജോസ് ചാള്‍സാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മോൺസ്റ്റര്‍ എന്ന മോഹൻലാൽ ചിത്രത്തിലാണ് ഹണി റോസ് അവസാനം പ്രത്യക്ഷപ്പെട്ടത്. ബാലയ്യ നായകനാകുന്ന വീര സിംഹ റെഡ്ഡിയാണ് ഹണിയുടെ പുതിയ പ്രോജക്ട്.
Honey-Rose-Christmas-Photoshoot-3
Photo: instagram/honeyroseinsta
Honey Rose Viral Christmas Photoshoot