Information

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാകും

Central government will cancel Pan card not linked with Aadhaar

മാര്‍ച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാക്കുമെന്ന് കേന്ദ്രം. ആദായ നികുതി വകുപ്പാണ് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഏപ്രില്‍ ഒന്നു മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കും. പാന്‍കാര്‍ഡ് അസാധുവായാല്‍ ആദായനികുതിയുമായി ബന്ധപ്പെട്ട ബാങ്കിങ് ഉള്‍പ്പടെയുള്ള സേവനങ്ങളൊന്നും ലഭ്യമാകില്ല.

തീയതി കഴിഞ്ഞ് ആധാറുമായി ബന്ധിപ്പിക്കുന്നവര്‍ക്ക് ആയിരം രൂപ വരെ പിഴ ചുമത്തും. ഒരാള്‍ക്ക് രണ്ട് പാന്‍കാര്‍ഡ് ഉണ്ടെങ്കിലും പിഴയടക്കേണ്ടി വരും. പാന്‍ കാര്‍ഡിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നൽകുമ്പോൾ ചെറിയ അക്ഷരത്തെറ്റ് വന്നാലും പിഴ ചുമത്തും.

ജമ്മു കശ്മീര്‍, അസം, മേഘാലയ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍, 80 വയസ് കഴിഞ്ഞവര്‍ എന്നിവര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. ഈ വിഭാഗങ്ങളിലല്ലാത്തവര്‍ക്കെല്ലാം പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം.

Related Articles

Back to top button