അഡാർ ലൗവ് നടി നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരൻ. ബേക്കലിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ദീർഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ ഫഹിമുമായുള്ള പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നൂറിന്‍ സൂചനകളൊന്നും നല്‍കിയിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ ഫഹിമിനൊപ്പമുള്ള ചിത്രങ്ങൾ നൂറിന്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു.
Noorin-Shereef-Engagement-1
കൊല്ലം സ്വദേശിയായ നൂറിൻ മികച്ച നർത്തകിയാണ്. 2017 ൽ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാർ ലൗ എന്ന സിനിമയിൽ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബർമൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.
ജൂൺ, മാലിക്, ഗാങ്സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫർ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ്.
വിവാഹത്തെ കുറിച്ച് മറ്റുള്ള കാര്യങ്ങൾ ഇരുവരും പങ്കവെച്ചിട്ടില്ല. എന്നാൽ ഉടൻ വിവാഹം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.