Mobiles

മൊബൈൽ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഐക്യു 12 5ജി ഡിസംബർ 12 ന് എത്തുന്നു

iQOO 12 5G Pre-Booking Starts on December 5

ഐക്യു 12 5ജി സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു. ഡിസംബർ 12 ന് ആമസോണിൽ കൂടിയാണ് വില്പനയ്ക്ക് എത്തുന്നത്. പെർഫോമൻസിനും ക്യാമറയിലും മികച്ച ഫീച്ചറുകൾ ഉള്ള ബ്രാൻഡായ ഐക്യുവിന്റെ പ്രീമിയം റേഞ്ച് സെഗ്മെന്റിലേക്കാണ് പുതിയ സ്മാർട്ട്ഫോൺ ഐക്യു 12 5ജി എത്തുന്നത്.

6.7 ഇഞ്ച് വലിപ്പമുള്ള 144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഒഎൽഇഡി സ്ക്രീനാണ് ഈ സ്മാർട്ട്ഫോണിന് നൽകിയിട്ടുള്ളത്. അഡ്രിനോ 750 ജിപിയുവിനൊപ്പം ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഇത് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റാണ്. ആൻഡ്രോയിഡ് 14 ബേസ്ഡ് ഒക്സിജൻ ഒഎസ് 4ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

മൂന്ന് പിൻ ക്യാമറകളായിരിക്കും ഈ ഫോണിലുണ്ടാവുക. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റലെ പ്രൈമറി ക്യാമറ 50-മെഗാപിക്സൽ 1/1.3-ഇഞ്ച് സെൻസറാണ്. 100X ഡിജിറ്റൽ സൂമോടുകൂടിയ 64-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, അൾട്രാ വൈഡ് ഉള്ള 50-മെഗാപിക്സൽ വെഡ് ആംഗിൾ ക്യാമറ എന്നിവയും ഫോണിലുണ്ട്. ഹാൻഡ്‌സെറ്റിന്റെ ഫ്രണ്ട് ക്യാമറ 16 മെഗാപിക്‌സൽ സെൻസറാണ്.

ഐകൂ 12 5G സ്മാർട്ട്ഫോണിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള വലിയ ബാറ്ററിയാണുള്ളത്. 120W ഫാസ്റ്റ് ചാർജിങ്ങാണ് ഫോണിലുള്ളത്. 5,000mAh ബാറ്ററി പായ്ക്ക് ധാരാളം സമയം ബാക്ക് അപ്പ് നൽകുന്നു. സുരക്ഷയ്ക്കായി ഐകൂ 12 5G സ്മാർട്ട്ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്.

ഐകൂ 12 5G യുടെ 12GB റാമും 256GB സ്റ്റോറേജുമുള്ള വേരിയന്റിന് 45,000 രൂപയാണ് വില. 16GB + 512 GB, 16GB + 1 TB വേരിയന്റുകളുടെ വില യഥാക്രമം 50,000 രൂപയും 53,000 രൂപയും ആണ്. ഡിസംബർ 5 മുതൽ പ്രീ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

Click Here to Pre-Book iQOO 12 5G

Related Articles

Back to top button