Mobiles

5ജി ഫോൺ വെറും 10999 രൂപയ്ക്ക്: മോട്ടോ ജി34 5G

Moto G34 5G with Snapdragon 695 launched in India

സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള മോട്ടോ ജി34 5ജി സ്മാർട്ട് ഫോൺ വിപണിയിൽ ഇറക്കി. സ്‌നാപ്ഡ്രാഗൺ 695 5ജി മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് മോട്ടോ ജി34 5ജി വരുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14, 50 എംപി ക്യാമറ സിസ്റ്റം, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകൾ, 120 ഹെർട്സ് 6.5” ഡിസ്‌പ്ലേ തുടങ്ങി വിവിധ ഫീച്ചറുകളുമുണ്ട് മോട്ടോ ജി34 5ജി സ്മാർട്ട് ഫോണിൽ.

ഓഷൻ ഗ്രീൻ സൂപ്പർ-പ്രീമിയം വീഗൻ ലെതർ ഫിനിഷ് , ഐസ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമായ ഈ സ്മാർട്ട്ഫോണിന്‍റെ പ്രാരംഭ വില 10,999 രൂപയാണ്. 4ജിബി + 128ജിബി, 8ജിബി + 128ജിബി എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിൽ യഥാക്രമം 10,999 രൂപയ്ക്കും 11,999 രൂപയ്ക്കും ലഭിക്കും.

Low-cost 5G smartphone Moto G34 5G with Snapdragon 695 launched in India.

Related Articles

Back to top button