Kerala
വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു
സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു
പത്തനംതിട്ട: വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ വയോധികൻ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചെന്നീർക്കര വെട്ടോലിമല സ്വദേശി ദാസാണ് (62) മരിച്ചത്. ഇന്ന് രാത്രിയോടെ സ്കൂട്ടറിൽ കയറി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. കുഴഞ്ഞുവീണ ദാസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ദാസ് വീട്ടുകാരോട് പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇക്കാര്യം വ്യക്തമാകുമെന്ന് ഇലവുംതിട്ട പൊലീസ് അറിയിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.