നടിയും അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ‘ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ച് കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്. ബീച്ച് സൈഡിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
Swaswika-Vijay-Wedding-Photos-2
പിങ്ക്- ഐവറി ഷെയ്ഡിലുള്ള സാരിയും എംബ്രോയ്ഡറി വർക്കുകളാൽ സമൃദ്ധമായ റോസ് നിറത്തിലുള്ള ബ്ലൗസുമാണ് സ്വാസിക വിവാഹത്തിന് ധരിച്ചിരുന്നത്. കഴുത്തുനിറഞ്ഞു കിടക്കുന്ന രണ്ടുമാലകളും വലിയ കമ്മലുകളും സ്വാസികയെ കൂടുതൽ മനോഹരമാക്കി. ഐവറി ഷെയ്ഡിലുള്ള ഷെർവാണി സ്യൂട്ടാണ് വരൻ പ്രേം ജേക്കബ് വിവാഹത്തിന് ധരിച്ചത്.
ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി നിരവധി പേര്‍ സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
Swaswika Vijay Wedding Photos