News
ബിഗ് ബോസ് സീസണ്‍ 5 കിരീടം അഖില്‍ മാരാര്‍ക്ക്
Bigg Boss Malayalam-season 5 title winner Akhil Marar
ബിഗ് ബോസ് മലയാളം സീസണ്‍ 5 കിരീടം അഖില്‍ മാരാര്‍ക്ക്. ഫൈനലിലെ അഞ്ച് മത്സരാര്‍ത്ഥികളില്‍ നിന്നാണ് അഖില്‍ മാരാരെ ടൈറ്റില്‍ വിന്നറായി പ്രഖ്യാപിച്ചത്.
50 ലക്ഷം രൂപയാണ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. 2021ല്‍ ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്താണ് അഖില്‍ മാരാര്‍ പ്രശസ്തനായത്. ഷോയുടെ ആദ്യഘട്ടം മുതല്‍ ഗെയിമുകളിലും ടാസ്കുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച മാരാര്‍ക്ക് നിരവധി ആരാധകരെ നേടാന്‍ കഴിഞ്ഞിരുന്നു.
റെനീഷക്കാണ് രണ്ടാം സ്ഥാനം, ജുനൈസ് മൂന്നാം സ്ഥാനം നേടിയപ്പോള്‍ ശോഭ വിശ്വനാഥ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഷിജുവിനാണ് അഞ്ചാം സ്ഥാനം.