Kerala

ശബരിമല യാത്രക്കിടെ ലെെംഗികാതിക്രമം; 60 കാരൻ അറസ്റ്റിൽ

A 60-year-old man was arrested for molesting Sabarimala pilgrim

മലപ്പുറം: ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലെെംഗികാതിക്രമണം. സംഭവത്തില്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശിയായ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് നടന്ന സംഭവത്തിൽ മലപ്പുറം ചെെല്‍ഡ് ലെെനില്‍ ലഭിച്ച പരാതിയിലാണ് അറസ്റ്റ്.

ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനും ആളുകളും ചേര്‍ന്ന് ഒരു വാഹനത്തിലാണ് പോയത്. വഴിയില്‍ വെച്ച് വാഹനം നിര്‍ത്തിയപ്പോൾ പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങി. ഈ സമയത്ത് വാഹനത്തിലുണ്ടായിരുന്ന 60കാരൻ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കരയുകയും പിതാവ് തിരികെ എത്തിയപ്പോള്‍ വിവരം അറിയിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ കുടുംബം ശബരിമല യാത്ര കഴിഞ്ഞെത്തിയ ഉടനെ ചെെല്‍ഡ് ലെെനില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് കേസ് കുളത്തൂർ പൊലീസിന് കൈമാറുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

A 60-year-old man was arrested for molesting a Sabarimala pilgrim.

Related Articles

Back to top button