കോട്ടയത്ത് വീട്ടമ്മയെ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമിച്ചു

helloadminkerala
1 Min Read

കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമിച്ചു. പനച്ചിക്കാട് സ്വദേശി അനിൽകുമാറിന്റെ വസതിയിലാണ് കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തിയത്.

കാറുകളിലും ഇരുചക്ര വാഹനങ്ങളുമായി എത്തിയ ലഹരി സംഘം വീട് വളഞ്ഞു, വാതിൽ ചവിട്ട് പൊളിച്ച് അകത്ത് കടന്ന ശേഷമായിരുന്നു അക്രമണം. അംഗനവാടി അധ്യാപികയായ അനിൽകുമാറിന്റെ ഭാര്യ ശ്രീരേഖയെ കമ്പി വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. പിടിച്ചു മാറ്റാൻ എത്തിയ ശ്രീരേഖയുടെ മകൻ അഖിലിനെയും ക്രൂരമായി മർദിച്ചു. അഖിലിന്റെ ഒരു വയസ്സുള്ള മകളുടെ ദേഹത്ത് ജനലിന്റെ കുപ്പി ചില്ലുകൾ പതിച്ച് പരുക്കേറ്റിട്ടുണ്ട്. വീടിനകത്ത് കയറിയ അക്രമിസംഘം വീട്ടിലെ ടിവിയും, ഫർണിച്ചറും ഉൾപ്പെടെ അടിച്ച് തകർത്തു.

ഒമ്പതോളം പേരെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ഒരു പ്രതിക്ക് അനിൽ കുമാറിൻ്റെ മകനോട് ഉണ്ടായിരുന്ന വ്യക്തി വിരോധമാണ് അക്രമണത്തിന് കാരണമെന്ന് ചിങ്ങവനം പൊലീസ് പറയുന്നു.

Share This Article