5 വർഷത്തിനിടെ 24 ലൈംഗികാതിക്രമ പരാതികൾ നൽകി ഹരിയാനയിലെ വനിതാ കായികതാരങ്ങൾ
ചണ്ഡിഗഡ്: അഞ്ചു വർഷത്തിനിടെ ഹരിയാനയിലെ കായിക താരങ്ങൾ നൽകിയത് 24 ലൈംഗികാതിക്രമ പരാതികൾ. സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് നിയമസഭാ സമ്മേളനത്തിനിടെ ഐഎന്‍എൽഡി എംഎൽഎ അഭയ് സിങ്ങിന്റെ ചോദ്യത്തിന് ഉള്ള മറുപടിയിലാണ് ഇത് വെളിപ്പെടുത്തിയത്. ഹരിയാന മന്ത്രി സന്ദീപ് സിങ്ങിനെതിരെ…
കൊവിഡ് വ്യാപനം; മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് നിര്‍ദേശം. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം നൽകിയത്. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കൊവിഡ്…
പന്തളത്തു നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
തിരുവനന്തപുരം: പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. തുടർന്ന് മൂന്നു പേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി. ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ രാവിലെ…
ചിങ്ങവനത്ത് ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
ചിങ്ങവനം: ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കറുകുറ്റി ഞാലൂക്കര ഭാഗത്ത് അകവൂർ വീട്ടിൽ സുരേഷ് എ.കെ (44) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തു നിന്നും ചങ്ങനാശ്ശേരിയിലേക്ക്…
ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്
ചെങ്ങന്നൂര്‍: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂരിന് സമീപം കല്ലശ്ശേരി ഉമയാറ്റുകര സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ മുന്നിലാണ് അപകടം നടന്നത്. തിങ്കളാഴ്ച്ച വൈകിട്ട് 4.30 ഓടുകൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള കെഎം ചെറിയാൻ ഹോസ്പിറ്റലിലും…
പന്തളത്ത് സ്കൂളിലേക്ക് പോയ മൂന്ന് പെണ്‍കുട്ടികളെ കാണാതായി
പത്തനംതിട്ട:പത്തനംതിട്ടജില്ലയിലെ പന്തളത്ത് നിന്ന് മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായിട്ടുള്ളത്. ബാലാശ്രമം അധികൃതർ…
നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് AISF
കോഴിക്കോട്: നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എഐഎസ്എഫ്.കാലിക്കറ്റ് സർവകലാശാല സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പഠിപ്പുമുടക്ക്. ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ച് നാളെ ( 19-12-2023) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നതിന് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. സർവകലാശാലകളെ…
മുല്ലപ്പെരിയാർ ഡാം തുറക്കുന്നു
ഇടുക്കി: ഇടുക്കി ജില്ലയിലും ഡാമിനോട് ചേർന്നുള്ള തമിഴ്നാട്ടിലെ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനമായി . അതിശക്ത മഴയിൽ ജലനിരപ്പ് കുതിച്ചുയർന്നതോടെയാണ് മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനിച്ചത്. ഷട്ടർ നാളെ രാവിലെ 10 മണിക്ക് തുറക്കുമെന്നാണ്…
സംസ്ഥാനത്ത് ഇന്നലെ ഒരു കൊവിഡ് മരണം: 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 1634 പേർ രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലാണ്. ഈ മാസം കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി. കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ JN.1 കേരളത്തിൽ ശക്തിപ്രാപിപ്പിക്കുകയാണ്.…
കോട്ടയം ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഗർഭിണിയടക്കം നിരവധി പേർക്ക് പരിക്ക്
കോട്ടയം: പാലാ - ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ക്രിസ്റ്റീന ബസാണ് ഭരണങ്ങാനം മേരിഗിരി…


