Kerala
പന്തളത്ത് സ്കൂളിലേക്ക് പോയ മൂന്ന് പെണ്‍കുട്ടികളെ കാണാതായി
Three school going girls have gone missing in Pandalam

പത്തനംതിട്ട:പത്തനംതിട്ടജില്ലയിലെ പന്തളത്ത് നിന്ന് മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്.
രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായിട്ടുള്ളത്. ബാലാശ്രമം അധികൃതർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Three school-going girls have gone missing in Pandalam.