കോട്ടയത്ത് പാറക്കുളത്തില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

helloadminkerala
0 Min Read

കോട്ടയം: കോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ കാണപ്പെട്ട കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ പാറക്കുളത്തില്‍ വീണ കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കാര്‍ പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

നിയന്ത്രണം വിട്ട കാർ പാറക്കുളത്തിലേക്ക് പതിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Dead body was found inside a car that fell into a rock pool in Kottayam

TAGGED:
Share This Article