മുല്ലപ്പെരിയാർ ഡാം തുറക്കുന്നു

helloadminkerala
1 Min Read

ഇടുക്കി: ഇടുക്കി ജില്ലയിലും ഡാമിനോട് ചേർന്നുള്ള തമിഴ്നാട്ടിലെ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനമായി . അതിശക്ത മഴയിൽ ജലനിരപ്പ് കുതിച്ചുയർന്നതോടെയാണ് മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനിച്ചത്.

ഷട്ടർ നാളെ രാവിലെ 10 മണിക്ക് തുറക്കുമെന്നാണ് അറിയിപ്പ്. സെക്കന്റിൽ 10000 ഘനയടി വെള്ളം വരെ തുറന്നു വിടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 142 അടി പരമാവധി സംഭരണ ശേഷിയുള്ള മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ തന്നെ 136.50 അടിയായി ഉയർന്നിരുന്നു. ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് വലിയ തോതിലാണ് ഉയരുന്നത്.

Mullaperiyar dam shutters are to be opened tomorrow.

Share This Article