Kerala
കോട്ടയം ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഗർഭിണിയടക്കം നിരവധി പേർക്ക് പരിക്ക്
A private bus overturned in Bharanganam
കോട്ടയം: പാലാ – ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ക്രിസ്റ്റീന ബസാണ് ഭരണങ്ങാനം മേരിഗിരി ആശുപത്രിയ്ക്കും പെട്രോൾ പമ്പിനും ഇടയിൽ അപകടത്തിൽപ്പെട്ടത്. ഗർഭിണിയടക്കം 11 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
മഴ പെയ്തു കിടന്ന റോഡിൽ ബസ് തെന്നിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴ പെയ്തതോടെ വാഹനങ്ങളിൽ നിന്നോ മറ്റോ വീണ ഓയിൽ പരന്ന് തെന്നലുണ്ടായതായിരിക്കാമെന്നാണ് കരുതുന്നത്. അപകടത്തിനുശേഷം ഫയർഫോഴ്സെത്തി റോഡിൽ വെള്ളം ചീറ്റിച്ചു.
A private bus overturned in Bharanganam