മോൺസൻ മാവുങ്കലിന്‍റെ മുൻ മാനേജറായ ചങ്ങനാശേരി സ്വദേശി സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ

helloadminkerala
0 Min Read

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി സ്വദേശിനിയായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നിധി ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.

പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാം എന്ന വാഗ്ദാനം ചെയ്തായിരുന്നു നിധി പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. യുവതി പലരില്‍നിന്നും പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയതായാണ് പൊലീസ് പറയുന്നത്. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share This Article