Kerala

ഈരാറ്റുപേട്ടയിൽ പാചകവാതക ലോറിയും കാറും കൂട്ടിയിടിച്ചു അപകടം

LPG lorry and a car collided at Erattupetta

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ തിടനാടിന് സമീപം ചെമ്മലമറ്റം ചെങ്ങല പാലത്ത് ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയും ബൊലേറൊ ജീപ്പും കൂട്ടിയിടിച്ചു അപകടം. ഗുരുതര പരുക്കേറ്റ ബൊലേറൊ ജീപ്പ് യാത്രികൻ പൊന്‍കുന്നം സ്വദേശി കലാധരനെ ( 52 ) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. വഴിയാത്രികന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി.

ഞായര്‍ രാവിലെ 6.35 ഓടെ ആയിരുന്നു അപകടം. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം തെറ്റി സമീപത്തു കൂടി നടന്ന് പോകുകയായിരുന്ന യാത്രക്കാരനോട് തൊട്ടു ചേര്‍ന്നാണ് ലോറി കടന്നു പോയത് എങ്കിലും ഇദ്ദേഹം പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൊലേറൊ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തിൽ ബൊലേറോ കാര്‍ പരിപൂര്‍ണമായും തകരുകയും ലോറിയുടെ രണ്ട് ടയറുകള്‍ വാഹനത്തില്‍ നിന്നും വേര്‍പ്പെട്ടു മാറുകയും ചെയ്തിട്ടുണ്ട്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍.

An LPG lorry and a car collided in Erattupetta

Related Articles

Back to top button