പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്കുള്ള വിജ്ഞാപനം പി സ് സി പ്രസിദ്ധീകരിച്ചു. മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന ഈ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങള്‍ ചുവടെ.
അപേക്ഷിക്കേണ്ട അവസാന തിയതി: ജനുവരി 31
പ്രായം: 36 വയസ്സ് വരെ (02/01/1987 നും 01/01/2005 നും ഇടയില്‍ ജനിച്ചവര്‍)
മറ്റ് പിന്നാക്ക സമുദായങ്ങള്‍, എസ്‌സി/എസ്ടി, ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സാധാരണ പ്രായത്തില്‍ ഇളവിന് അര്‍ഹതയുണ്ട്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍
ശമ്പളം: 51,409 രൂപ മുതല്‍ 110300 രൂപ വരെ.
പുറമേ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓര്‍ക്കുക.
തെരഞ്ഞെടുപ്പ് രീതി
- OMRപരീക്ഷ
- ഷോര്‍ട്ട് ലിസ്റ്റിംഗ്
- സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍
- വ്യക്തിഗത ഇന്റര്‍വ്യൂ
എങ്ങിനെ അപേക്ഷിക്കാം
പി സ് സി യുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. (https://thulasi.psc.kerala.gov.in/thulasi/index.php)
അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. ഇതിനകം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
അതിനായി ‘നോട്ടിഫിക്കേഷന്‍’ എന്ന ക്ലിക്ക് ചെയ്ത് ‘571/2023’ എന്ന കാറ്റഗറി നമ്പര്‍ സെര്‍ച്ച് ചെയ്യുക.
‘Apply Now’ എന്നതില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
How to apply Kerala panchayath secretary vacancy? Kerala panchayath secretary recruitment 2024