Information

ആധാർ കാർഡുമായി വോട്ടർ ഐഡി എങ്ങനെ ബന്ധിപ്പിക്കാം?

How to link voter ID with an Aadhaar card?

ആധാർ കാർഡ് വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ ഒന്നിലധികം മണ്ഡലങ്ങളിലോ ഒരേ മണ്ഡലത്തിൽ ഒന്നിലധികം തവണയോ വോട്ടർമാരുടെ രജിസ്ട്രേഷൻ കണ്ടെത്താൻ സഹായിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്നിരുന്നാലും, വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടില്ല.

ആധാർ കാർഡുമായി നിങ്ങളുടെ വോട്ടർ ഐഡി ലിങ്ക് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ പിന്തുടരേണ്ട ഘട്ടങ്ങൾ ഇതാ.

സ്റ്റെപ്പ് 1: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങളുടെ സ്‌മാർട്ട്ഫോണിൽ ‘Voter Helpline App’ ഡൗൺലോഡ് ചെയ്യുക.
സ്റ്റെപ്പ് 2: ആപ്പ് തുറന്ന് ‘I Agree’ ഓപ്ഷൻ തിരഞ്ഞെടുത്ത് അടുത്ത ബട്ടൺ ടാപ്പ് ചെയ്യുക.
സ്റ്റെപ്പ് 3: ‘Voter Registration’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 4: ഇലക്ടറൽ ഓതന്റിക്കേഷൻ ഫോമിൽ ക്ലിക്ക് ചെയ്യുക (ഫോം 6B).
സ്റ്റെപ്പ് 5: ‘Let’s Start’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
സ്റ്റെപ്പ് 6: ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ‘Send OTP’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 7: ‘Yes I have voter ID’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘Next’ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 8: നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പർ നൽകുക, സംസ്ഥാനം തിരഞ്ഞെടുത്ത് ‘Fetch Details’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
സ്റ്റെപ്പ് 9: ‘Proceed’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 10: നിങ്ങളുടെ ആധാർ നമ്പർ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകി ‘Done’ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 11: പ്രക്രിയ പൂർത്തിയായ ശേഷം, ഫോം 6B-യുടെ പ്രിവ്യൂ പേജ് ദൃശ്യമാകും. സമർപ്പിക്കാൻ നിങ്ങളുടെ വിശദാംശങ്ങൾ വീണ്ടും പരിശോധിച്ച് ‘Confirm’ തിരഞ്ഞെടുക്കുക.

Related Articles

Back to top button