
കരമന–കളിയിക്കാവിള ദേശീയ പാതയിൽ പള്ളിച്ചൽ ജംക്‌ഷനിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തിൽ ജയകുമാർ–സജി ദമ്പതികളുടെ മകൻ അമൽ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് കറുകയിൽ ലക്ഷ്മി ഭവനിൽ പ്രമോദ്–ലക്ഷ്മി ദമ്പതികളുടെ മകൾ ദേവി കൃഷ്ണ (22) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം. സുഹൃത്തുക്കളായ ഇവർ സഞ്ചരിച്ച ബൈക്ക് പള്ളിച്ചല്‍ ഭാഗത്തേക്ക് തിരിയുന്ന സമയത്താണ് അപകടം
സിഗ്നലെത്തിയപ്പോള്‍ ബൈക്ക് നിർത്തി തിരിയാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് പിന്നില്‍ നിന്നെത്തിയ ടിപ്പർ ലോറി പാഞ്ഞെത്തി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടു പേരും തലസ്ഥാനത്തെ പിഎസ്‍സി കോച്ചിംഗ് സെൻ്ററില്‍ പഠിക്കുകയാണ്.






