GulfKerala

സൗദിയിൽ ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണ മലയാളി നഴ്സ് അന്തരിച്ചു

റിയാദ്: സൗദിയിൽ മലയാളി നഴ്സ് അന്തരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്.

സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഡെൽമയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സംസ്കാരം പിന്നീട്. സഹോദരി: ഡെന്ന ആന്‍റണി.

Related Articles

Back to top button