പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ 12 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി തെക്കുമുറി സ്വദേശി അൻവർ സാദത്തിന്റെ മകൻ മുഹമ്മദ് ഐയിനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പി എം ഇ എസ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
ഇന്ന് വൈകീട്ട് ആറ് മണിയോടെ വീട്ടിലെ ബാത്റൂമിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
12-year-old boy found dead in Pattambi
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)