Kerala
മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന 3 വയസ്സുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച 77കാരൻ അറസ്റ്റിൽ
Three-year-old girl sexually assaulted by an old man
പാലക്കാട്: മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നു വയസ്സുള്ള പെൺകുട്ടിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച വയോധികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലുകൊത്തുന്ന പണിക്കായി വന്ന കർണാടക സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസ്സുള്ള മകളെ പീഡിപ്പിച്ച എരുത്തേമ്പതി വില്ലൂന്നി സ്വദേശി കന്തസ്വാമി (77) ആണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ പിടിയിലായത്.
ഇന്നു (ബുധനാഴ്ച്ച) രാവിലെ അഞ്ചരയോടെ സംഭവം. നടുപ്പുണിയിൽ റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ദമ്പതികൾക്ക് സമീപത്തു നിന്നും കുട്ടിയെ എടുത്തുകൊണ്ടുപോയി അമ്പത് മീറ്റർ അകലെ വച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കൾ എത്തിയപ്പോഴാണ് സംഭവം കണ്ടത്. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Three-year-old girl sexually assaulted by an old man