Kerala
ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്കും. ഭാര്യയ്ക്കും മർദ്ദനം : പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ
പത്തനംതിട്ട: ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചതിന്റെ ഫീസ് ചോദിച്ചതിനും വീഡിയോ കോൾ ചെയ്തതിനും ഉടമയെ ക്രൂരമായി മർദ്ദിക്കുകയും, തടസ്സം പിടിച്ച ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങളായ യുവാക്കളെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട വെട്ടിപ്പുറം പേട്ട മൂപ്പനാർ വീട്ടിൽ സലിം മുഹമ്മദ് മീര (56)ക്കാണ് യുവാക്കളുടെ ക്രൂരമർദ്ദനം ഏറ്റത്. ഇന്നലെ വൈകിട്ട് ഏഴോടെ പേട്ടയിലെ സലിമിന്റെ വീടിന് സമയം വെച്ചാണ് സംഭവം. പത്തനംതിട്ട വെട്ടിപ്പുറം പേട്ട പുതുപ്പറമ്പിൽ വീട്ടിൽ ആഷിക് റഹീം(19), അഫ്സൽ റഹീം(20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.