Kerala
പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണം സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പ്രതിരോധ നടപടികള്‍ പഞ്ചായത്തില്‍ തുടങ്ങി. നാളെ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് കള്ളിംഗ് അടക്കം തുടര്‍ നടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ആലപ്പുഴ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
തിരുവല്ല മഞ്ഞാടി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ അറിഞ്ഞത്. ഭോപ്പാലിലെ കേന്ദ്ര ലാബിലെ റിസള്‍ട്ട് കിട്ടിയാല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ആവുകയുള്ളൂ.






