Kerala

തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയിൽ വൻ സ്‌ഫോടനം

കൊച്ചി: തൃപ്പൂണിത്തുറയിലെ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയിൽ സ്‌ഫോടനം. ഒരു മരണം. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. പരുക്കേറ്റ ആറു പേരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിസരത്തെ വീടുകള്‍ക്ക് കേടുപാട്. 300 മീറ്റര്‍ അപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു വീണുവെന്നാണ് സമീപ വാസികള്‍ പറയുന്നത്.

സമീപത്തെ 25 വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ പടക്കം ശേഖരിച്ചിരുന്നു. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നു സമീപവാസികൾ പറയുന്നു. ഒരു വാഹനം കത്തിനശിച്ചു. അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ– വൈക്കം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഫയൽഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഫയര്‍ ഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button