Kerala
പന്തളം ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Elderly man found dead at Pandalam bus stand
പന്തളം: പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിലെ മാടക്കടക്ക് സമീപം വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി.
പന്തളം മുടിയൂർക്കോണം പുതുമല കൊന്നക്കൽ വീട്ടിൽ നാണു (75) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെ നവരാത്രി മണ്ഡലത്തിലെ പിറകുവശത്തെ മാടക്കടയുടെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി ഇയാളെ അവശനിലയിൽ കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും ആരും തന്നെ എത്തിയിരുന്നില്ല. ഞായറാഴ്ച അതിരാവിലെ ബസ് സ്റ്റാൻഡിൽ എത്തിയ ഒരാൾ ചായ വാങ്ങി നൽകിയിരുന്നു. പിന്നീട് ഏഴരയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പന്തളം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വികരിച്ചു. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തി മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Elderly man found dead at Pandalam bus stand