Kerala

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്

KSRTC buses accident in Chengannur

ചെങ്ങന്നൂര്‍: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂരിന് സമീപം കല്ലശ്ശേരി ഉമയാറ്റുകര സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ മുന്നിലാണ് അപകടം നടന്നത്. തിങ്കളാഴ്ച്ച വൈകിട്ട് 4.30 ഓടുകൂടിയായിരുന്നു അപകടം.

പരിക്കേറ്റവരെ അടുത്തുള്ള കെഎം ചെറിയാൻ ഹോസ്പിറ്റലിലും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസും തിരുവനന്തപുരത്തേക്ക് പോവുകയാണ് ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്.

KSRTC buses accident in Chengannur

Related Articles

Back to top button