Kerala

മേജർ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; സി.രഘുനാഥ് ദേശീയ കൗൺസിലിലേക്ക്

Major Ravi BJP State Vice President

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദേശം ചെയ്തു.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവായ സി.രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ഡൽഹിൽ വച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

Major Ravi BJP State Vice President

Related Articles

Back to top button