Kerala

പിസി ജോർജ് ബിജെപിയിലേക്ക്

പിസി ജോർജ് ബിജെപിയിലേക്ക്. ജനപക്ഷം പ്രവർത്തകർ ബി ജെ പി യില്‍ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്നും ലോക്സഭ തെരഞ്ഞെടുപ്പിനു മുൻമ്പ് തീരുമാനമുണ്ടാകുമെന്ന് പിസി ജോർജ് പറഞ്ഞു.

ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയില്‍ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാൻ ആകില്ല. നദിയില്‍ തോടു ചേരുന്നു അത്രമെ പറയാനാകു.’ പി സി ജോർജ്ജ് പറഞ്ഞു.

ബിജെ പി യില്‍ ചേരണമെന്ന അനുകൂലമായ നിലപാടാണ് ജനപക്ഷം സംസ്ഥാന നേതൃത്വത്തിൻ്റേത്. ബിജെപിയെ ഇക്കാര്യം അറിയിച്ചു. പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ലെന്നും പി സി ജോർജ് .

‘ജനപക്ഷമില്ലാതാകും. പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ല. ബി ജെ പി തീരുമാനിക്കും.’ പി സി ജോർജ് പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോർജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം ജോർജ് അറിയിച്ചപ്പോള്‍ ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പി സി ജോര്‍ജിന്‍റെ വരവ്‌ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ്‌ ബിജെപി നേതൃത്വം.

Related Articles

Back to top button