ബസ് എവിടെ എത്തി എന്നറിയാന്‍ വെയര്‍ ഈസ് മൈ ട്രെയിന്‍ എന്ന മാതൃകയില്‍ വെയര്‍ ഈസ് മൈ കെ.എസ്.ആര്‍.ടി.സി. എന്നൊരു ആപ്പ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ബസുകളില്‍ സ്ഥാപിച്ചിട്ടുള്ള ജി.പി.എസ്. സേവനത്തെ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂം ആരംഭിക്കും.
കെ.എസ്.ആര്‍.ടി.സി. യുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചില റൂട്ടുകള്‍ പരിഷ്‌കരിക്കുമെന്നും അനാവശ്യ റൂട്ടുകള്‍ നിര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി. പമ്പുകള്‍ ലാഭത്തിലാണ് പോകുന്നത്. എല്ലാ പമ്പുകളും പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വിഫ്റ്റ് കമ്പനി ഇപ്പോള്‍ ലാഭത്തിലാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Where is my KSRTC