യുവതി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

helloadminkerala
1 Min Read

കാസർകോട്: കാസർകോട് പള്ളിക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എ.വി.ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

പള്ളിക്കര മസ്തിഗുഡ്ഡെയില്‍ റെയില്‍വേ ട്രാക്കിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബേക്കല്‍ ഭാഗത്ത് ട്രാക്കില്‍ ഒരാള്‍ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസർകോട് റെയില്‍വേ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച പഴ്സിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ഹ്യൂമന്‍ റിസോഴ്സ് മാനേജരാണ് ഐശ്വര്യ.

Share This Article