Kerala

കോട്ടയത്ത് യുവാവ് കാറിൽ മരിച്ച നിലയിൽ

കോട്ടയം: ഏറ്റുമാനൂർ പാറമ്പുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരൂർ പായിക്കാട് മാധവ് വില്ലയിൽ രതീഷ് (44) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിനാണ് പാറമ്പുഴ കുഴിയാലിപ്പടി ഷാപ്പിനു സമീപം പാർക്ക് ചെയ്ത കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കാർ വഴിയരികിൽ രാവിലെ 11.30 മുതൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി ആയിട്ടും കാർ അവിടെ തന്നെ കിടക്കുന്നതിൽ സംശയം തോന്നി നാട്ടുകാർ നോക്കിയപ്പോഴാണ് കാറിനുള്ളിൽ യുവാവിനെ കണ്ടത്. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Related Articles

Back to top button