മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ് വിഷു ദിനത്തിൽ മനം കവരാൻ വ്യത്യസ്തമായ ലുക്കിലെത്തി. ഈ വിഷുദിനത്തിൽ വെള്ള ധാവണിയില്‍ മലയാളി മങ്കയായെത്തിയാണ് ആരാധകരുടെ മനം കവർന്നത്.
Honey-Rose-in-White-Dhavani-6
സിംപിൾ ലുക്കിലാണ് താരമെത്തിയതെങ്കിലും ധാവണിയില്‍ അതിമനോഹരിയായിരുന്നു ഹണി റോസ്. ബോർഡറിൽ ഗോൾഡൻ എംബ്രോയ്ഡറി നൽകിയ ധാവണിയും അതേ പാറ്റേണിൽ ഉള്ള ബ്ലൗസിലും ആണ് ഫോട്ടോയിൽ ഹണി റോസ് എത്തിയിരിക്കുന്നത്. സാരിക്ക് മാച്ച് ചെയ്ത് ഹെവി ചോക്കറും കമ്മലും സിംപിൾ ലുക്കിലുള്ള വളകളും മോതിരവും ഉപയോഗിച്ചിരിക്കുന്നു.
മിനിമൽ മേക്കപ്പിൽ നീണ്ട മുടിയിൽ മുല്ലപ്പൂവ് അണിഞ്ഞാണ് മലയാളി മങ്കയായി എത്തിയിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് കമന്റുമായെത്തുന്നത്. ഹണി റോസിന്റെ ഈ ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.