ബി​ഗ്ബോസ് താരദമ്പതികൾ ഫിറോസ് ഖാനും സജ്നയും വേർപിരിയുന്നു

helloadminkerala
1 Min Read

ബി​ഗ്ബോസ് മലയാളം സീസൺ 3 ൽ പങ്കെടുത്ത താരദമ്പതികൾ ഫിറോസ് ഖാനും സജ്നയും വേർപിരിയുന്നു. ഈ വിവരം ആദ്യമായി വെളിപ്പെടുത്തിയത് സജ്നയാണ്.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജ്ന പറഞ്ഞു, “ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ്. ഒരുമിച്ച് ഇത്രയുംനാൾ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാൽ അതിന്റെ വിഷമമുണ്ട്. അതുമാത്രമല്ല ഞാൻ ഡിവോഴ്സാകുന്നുവെന്ന് അറിഞ്ഞ് മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയിൽ നിന്നുവരെ മോശം അനുഭവം ഉണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്. ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് പോകാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ മ്യൂച്ചലായി എടുത്ത തീരുമാനമാണിത്. കാരണം ഞാന്‍ വ്യക്തമാക്കുന്നില്ല.”

ഈ വേർപിരിയലിൽ മൂന്നാമതൊരാളുടെ ഇടപെടൽ ഇല്ലെന്ന് സജ്ന പറയുന്നു. “ഷിയാസ് കരീമാണ് കാരണമെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും പക്ഷെ ഷിയാസിന് ഞങ്ങളുടെ വേര്‍പിരിയലുമായി ബന്ധമില്ല. ഫിറോസിക്ക ഷിയാസുമായി പ്രശ്നമുള്ള ലേഡിയുമായി വീഡിയോ ചെയ്യുന്നത് കണ്ട് പലരും എന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു. വേർപിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കൾക്ക് ഞങ്ങൾ വേർപിരിഞ്ഞുവെന്ന് അറിയില്ല. മക്കൾ എന്റെ ഉമ്മയ്ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ വേർപിരിയൽ വേ​ദനയുണ്ടാക്കുന്നുണ്ട്. ഇക്ക മക്കളെ കാണാൻ വരാറുണ്ട്” – സജ്ന പറയുന്നു.

ആദ്യ വിവാഹം പരാജയപ്പെട്ടതിന് ശേഷമാണ് ഫിറോസും സജ്നയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ഫോക്സ് വാ​ഗണിൽ വർക്ക് ചെയ്യുമ്പോഴാണ് ഫിറോസുമായി പ്രണയത്തിലായത് എന്നാണ് സജ്ന പറയുന്നത്. പിന്നീട് സീരിയലിൽ നിന്നുമാണ് ബി​ഗ് ​ബോസിലേക്ക് ഫിറോസും സജ്നയും എത്തിയത്.

ഈ വേർപിരിയൽ ആരാധകർക്കിടയിൽ നിരാശയും ഞെട്ടലും സൃഷ്ടിച്ചിട്ടുണ്ട്.

TAGGED:
Share This Article